ചരിത്രം
1968-ല്‍ ബേക്കണ്‍ ഫാക്ടറിയായി ആരംഭിച്ചതു മുതല്‍, 1973-ല്‍ മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) എന്ന ഔദ്യോഗിക നാമത്തിലേക്ക് എത്തിച്ചേരുന്നതുവരെയുള്ള എം.പി.ഐ യുടെ യാത്ര, വര്‍ഷങ്ങളായുള്ള മികവിന്‍റെയും, പുരോഗതിയുടെയും പേരിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ആധുനിക പോള്‍ട്രി പ്രോസസ്സിംഗ് പ്ലാന്‍റ്, പന്നിവളര്‍ത്തുകേന്ദ്രം, ഹൈടെക് അറവുശാല, എന്നിവ സ്ഥാപിക്കുകയും, കൂടാതെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത എം.പി.ഐ, എപ്പോഴും ഏറ്റവും ആധുനികമായ പുരോഗതികളിലും, സുസ്ഥിരമായ പ്രായോഗിക രീതികളിലും വിശ്വസിച്ച് മുന്നോട്ടുപോകുന്നു. പാരമ്പര്യത്തെ സാങ്കേതികതയുമായി സംയോജിപ്പിച്ച്, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും, ആരോഗ്യകരവും, രുചികരവുമായ മാംസം ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിക്കൊണ്ട്, എം.പി.ഐ നിരന്തരമായി ഈ വ്യവസായത്തില്‍ ഉന്നതമായ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുമുന്നേറിക്കൊണ്ടിരിക്കുന്നു
സമൂഹത്തോടൊപ്പം മുന്നേറുന്ന പുരോഗതി
ശരിയായ പ്രായത്തിലുള്ള, ആരോഗ്യമുള്ള മൃഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതു മുതല്‍ എം.പി.ഐയുടെ ഗുണമേന്മയോടുള്ള പ്രതിബദ്ധത ആരംഭിക്കുന്നു. ഉന്നതനിലവാരമുള്ള സാങ്കേതിക വിദ്യ അവലംബിച്ചുകൊണ്ട്, ഏറ്റവും മികച്ച ശുചിത്വ മാനദണ്ഡങ്ങള്‍, ദീര്‍ഘകാല സംഭരണശേഷി, കൂടുതല്‍ പോഷക ഗുണം എന്നിവ ഉറപ്പാക്കുന്നു.
എം.പി.ഐ യുടെ ലക്ഷ്യങ്ങള്‍:
- സംസ്ഥാനത്തെ ഗുണമേന്മയുള്ള മാംസത്തിന്‍റെ തോത് വര്‍ധിപ്പിക്കുക..
- ബൈ ബാക്ക് സ്കീമുകള്‍ വഴി മൃഗ പരിപാലക കര്‍ഷകരെ പിന്തുണയ്ക്കുക.
- കേരളത്തിലെ മൃഗ പരിപാലക കര്‍ഷകരെ പിന്തുണയ്ക്കുന്നതിനായി ഗുണമേന്മയുള്ള തീറ്റ ഉല്‍പാദനം നടത്തുക.
കാഴ്ചപ്പാട്
സുരക്ഷിതവും പോഷകഗുണമുള്ളതുമായ മാംസവും, മാംസ ഉല്‍പന്നങ്ങളും ഉല്‍പാദിപ്പിക്കുക. കേരളത്തിലെ മാംസാഹാരം കഴിക്കുന്നയാളുകള്‍ക്ക് ശുചിത്വപരമായി തയ്യാറാക്കിയ ഇറച്ചിയും, ഇറച്ചി ഉല്‍പ്പന്നങ്ങളുടേയും തുടര്‍ച്ചയായ വിതരണം ഉറപ്പാക്കുക. ന്യായമായവിലകളില്‍ ഗുണമേന്മയുള്ള മാംസം നല്‍കുക വഴി ജനങ്ങളുടെ പോഷകനില മെച്ചപ്പെടുത്താന്‍ സഹായിക്കുക.
ദൗത്യം
നിലവാരമുള്ള ഇറച്ചി സംസ്കരണശാലകള്‍ സ്ഥാപിച്ച്, മൃഗങ്ങളുടെയും പക്ഷികളുടെയും ശാസ്ത്രീയവും ശുചിത്വപരവുമായ അറവു നടപ്പാക്കുക. ആധുനിക അറവു സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചിത്വമുള്ളതും, പോഷകഗുണവുമുള്ള ഇറച്ചി വിതരണം ചെയ്ത് മനുഷ്യരുടെ ആരോഗ്യത്തിന്‍റെ സംരക്ഷണവും പ്രോത്സാഹനവും ഉറപ്പാക്കുക. റെന്‍ഡറിംഗ് പ്ലാന്‍റുകള്‍ സ്ഥാപിച്ച് ശാസ്ത്രീയമായി മാലിന്യസംസ്കരണവും, മലിനീകരണ നിയന്ത്രണവും നടപ്പാക്കുക.
പ്രചോദനാത്മകമായ ഒരു യാത്രയുടെ ജീവിതരേഖ
ഭാരതസര്‍ക്കാര്‍ KEKE ബാക്കണ്‍ ഫാക്ടറി ആരംഭിച്ചു
കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് (എംപിഐ) എന്ന് പുനര്‍നാമകരണം ചെയ്തു
KLDB യുടെകൂടെ സംയുക്ത സംരംഭമായി പന്നി ഫാം സ്ഥാപിച്ചു
ആധുനിക പോള്‍ട്രി പ്രോസസ്സിംഗ് പ്ലാന്‍റ് പ്രവര്‍ത്തനസജ്ജമാക്കി
ആധുനിക പന്നിവളര്‍ത്തുകേന്ദ്രം ആരംഭിച്ചു
ഹൈടെക് പശു അറവുശാല ആരംഭിച്ചു
ഹൈടെക് പന്നി അറവുശാല ആരംഭിച്ചു
കൊല്ലം ജില്ലയിലെ യെരൂരില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോസസ്സിംഗ് പ്ലാന്‍റ് പ്രവര്‍ത്തനസജ്ജമാക്കി.
മൂല്യവര്‍ധിത ഉല്‍പന്നനിരയിലേക്ക് കൂടുതല്‍ ഉല്‍പന്നങ്ങളെ ഉള്‍പ്പെടുത്തി
ദീര്‍ഘവീക്ഷണമുള്ള നേതൃത്വം
കൂടുതല്‍ മികവിലേക്കെത്താന്‍ അടങ്ങാത്ത അഭിവാജ്ഞയുള്ള ദീര്‍ഘദൃഷ്ടിയോടുകൂടിയ നേതാക്കളാണ് എം പി ഐയുടെ വിജയത്തിന്‍റെ പിന്നിലെ പ്രധാനശില്‍പികള്‍. അവരുടെ തന്ത്രപരമായ ദീര്‍ഘവീക്ഷണം, ജീവനക്കാരെ നൂതനമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും നിലവാരവും, സുരക്ഷയും ഉറപ്പാക്കുന്ന ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ എം.പി.ഐ യുടെ നിലവാരങ്ങള്‍ ഉയര്‍ത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. അവരുടെ നേതൃത്വം ജീവനക്കാരുടെ എല്ലാ പ്രവര്‍ത്തന മേഖലകളിലും മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രചോദന മേകുന്നു.
ശ്രീ പിണറായി വിജയന്‍
ബഹുമാന്യനായ കേരള മുഖ്യമന്ത്രി
ശ്രീമതി ജെ ചിഞ്ചുറാണി
മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി
ഇ കെ ശിവന്‍
ചെയര്‍മാന്‍, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
ഡോ. സലീല്‍കുട്ടി
മാനേജിങ്ങ് ഡയറക്ടര്‍, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
വൈദഗ്ദ്യവും, കാര്യക്ഷമതയും ഒന്നിക്കുമ്പോള്‍
അഡ്മിനിസ്ട്രേഷന്‍
പദ്ധതികളെ സുഗമമാക്കിക്കൊണ്ട്, അഡ്മിനിസ്ട്രേഷന്‍ വിഭാഗം കമ്പനിയുടെ എല്ലാ മേഖലകളെയും ഏകോപിപ്പിച്ച്, ഓരോ ടീമിനും ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരം ഒരുക്കുന്നു.
മാര്‍ക്കറ്റിംഗ്
തന്ത്രപരമായ ഉള്‍ക്കാഴ്ചയോടെ മാര്‍ക്കറ്റിംഗ് വിഭാഗം, എം.പി.ഐ ഉൽപ്പനങ്ങളെ വിവിധ വിപണികളില്‍ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു, ഉല്‍പ്പന്നങ്ങളെ വിജയകരമായി മുന്നോട്ടുനയിക്കുന്നു.
ഫിനാന്‍സ്
ഫിനാന്‍സ് വിഭാഗം സ്ഥായിയായ വളര്‍ച്ചയ്ക്കും ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയ്ക്കും പിന്തുണ നല്‍കുന്നതിന് ബജറ്റുകള്‍, വിഭവങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവ സൂക്ഷ്മമായി നിയന്ത്രിക്കുന്നു, മത്സരം നിറഞ്ഞ വിപണിയില്‍ കമ്പനി മികച്ച പ്രകടനം നടത്തുന്നതിനായി പരിശ്രമിക്കുന്നു.
പ്രൊഡക്ഷന്‍
ഗുണമേന്മയും, കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് ഉല്പാദനത്തിന്റെ ഓരോ ഘട്ടത്തിലും മേല്‍നോട്ടം വഹിക്കുന്ന പ്രൊഡക്ഷന്‍ ടീം, എം.പി.ഐയുടെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിലും പ്രതിജ്ഞാബദ്ധമാണ്.
എന്‍ജിനീയറിംഗ്
നവീകരണവും, വിശ്വാസ്യതയും ലക്ഷ്യമാക്കുന്ന എന്‍ജിനീയറിംഗ് ടീം, പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും ആധുനികതയും നിലനിര്‍ത്താന്‍ നവീനസാങ്കേതിക വിദ്യകള്‍ നടപ്പാക്കുന്നതിനായി തുടര്‍ച്ചയായി പരിശ്രമിക്കുന്നു.