ഗുണമേന്മ
പ്രതീക്ഷകളെ മറികടക്കുന്നു, എല്ലായ്പ്പോഴും
1968ല്‍ സ്ഥാപിതമായ മുതല്‍ ഗുണമേന്മയോടെ പ്രീമിയം പ്രോസസ്ഡ് മാംസ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് എം.പി.ഐ പ്രവര്‍ത്തിച്ചുവരുന്നത്. ആധുനിക സാങ്കേതികവിദ്യയും, കര്‍ശനമായ മാനദണ്ഡങ്ങളും അവലംബിച്ച്, പ്രധാനമൂല്യങ്ങളായ ഗുണമേന്‍മ, വിശ്വാസ്യത എന്നിവയെ മുന്‍നിര്‍ത്തി ഓരോ ഉല്‍പ്പന്നവും രൂപകല്‍പന ചെയ്യുന്നു. ഈ പ്രതിബദ്ധത ഞങ്ങളെ ഇന്ത്യയിലെ ഫ്രോസണ്‍, റെഡി-ടു-കുക്ക് മാംസ ഉല്‍പന്നങ്ങളുടെ മുന്‍നിരയിലെ പേരുകളില്‍ ഒന്നായി മാറ്റുകയും, അനേകം കുടുംബങ്ങള്‍ വിശ്വസിക്കുന്ന ബ്രാന്‍ഡാക്കുകയും ചെയ്തിട്ടുണ്ട്.
ഗുണമേന്മ
ഗുണമേന്മയോടുള്ള എം.പി.ഐ യുടെ പ്രതിബദ്ധത എന്നത്, സൂക്ഷ്മമായി പ്രോസസ്സുചെയ്ത അതുല്യമായ പുതുമ, രുചി എന്നിവ നിലനിര്‍ത്തുന്ന ഏറ്റവും ഉത്തമമായ മാംസ ഉല്‍പ്പന്നങ്ങള്‍ മാത്രം വിതരണം ചെയ്യുക എന്നതാണ്. ഓരോ ഉല്‍പ്പന്നവും എം.പി.ഐയുടെ ശ്രേഷ്ഠമായ വാഗ്ദാനത്തെ പാലിക്കുന്നതും, ഉപഭോക്താക്കള്‍ക്ക് രുചികരവും മഹത്തരവുമായ അനുഭവം പ്രദാനം ചെയ്യുന്നതുമാണ്.
ട്രേസബിലിറ്റി
ഉൽപ്പനങ്ങളുടെ നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും, ഉറവിടം മുതല്‍ പാക്കേജിംഗ് വരെ പൂര്‍ണ്ണമായ ട്രേസബിലിറ്റി നിലനിര്‍ത്തുന്നു. ഈ സുതാര്യത ഉപഭോക്താക്കള്‍ക്ക് ഓരോ ഉല്‍പന്നവും പരമാവധി സത്യസന്ധതപുലര്‍ത്തുന്നതാണെന്ന ആത്മവിശ്വാസം നല്‍കുന്നതോടൊപ്പം എം.പി.ഐയ്ക്ക് വിശ്വാസ്യത നേടിത്തരികയും ചെയ്യുന്നു.
ശുചിത്വം
ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി എം.പി.ഐ യുടെ ആധുനിക HACCP, ISO സര്‍ട്ടിഫൈഡ് നിര്‍മ്മാണ സൗകര്യങ്ങളില്‍, കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങള്‍ പിന്‍തുടരുന്നു. ഓരോ ഘട്ടത്തിലും ശുചിത്വം ഉറപ്പാക്കാന്‍ കര്‍ശനമായ പ്രോട്ടോകോളുകള്‍ പാലിക്കപ്പെടുന്നു, ഇത് ഏറ്റവും മികച്ച സുരക്ഷയും, ഗുണമേന്മയും ഉറപ്പുനല്‍കുന്നു.
വെറ്റിനറി മേല്‍നോട്ടം
സ്ഥിരമായ വെറ്റിനറി മേല്‍നോട്ടത്തോടെ, ഓരോ മൃഗത്തിന്‍റെയും ആരോഗ്യവും ക്ഷേമവും എം.പി.ഐ ഉറപ്പാക്കുന്നു, ഇത് ഉന്നത പരിചരണത്തോടും, ഗുണമേന്മയോടും ഉള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഈ പരിശോധനകള്‍ ഉറപ്പുവരുത്തുന്നത്, ഏറ്റവും മികച്ച ഇറച്ചി ഉൽപ്പനങ്ങൾ മാത്രമേ ഉപഭോക്താക്കളിലേക്ക് എത്തുകയുള്ളൂ എന്നതാണ്.
അചഞ്ചലമായ മികവ് അതുല്യമായ നവീകരണം
തുടര്‍ച്ചയായ ഗവേഷണവും, വികസനവും ഉല്‍പ്പന്ന എന്‍ജിനീയറിംഗും വഴിയാണ് എം.പി.ഐയില്‍ നവീകരണം യാഥാര്‍ത്ഥ്യമാക്കുന്നത്. അതോടൊപ്പം, സ്ഥിരതയുള്ള ഗുണനിലവാര നിയന്ത്രണവും, മെച്ചപ്പെട്ട കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിലൂടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സമാനതകളില്ലാത്ത സ്ഥിരതയും, ഔന്നത്യവും കൈവരിക്കുന്നു. തുടക്കം മുതല്‍ അവസാനംവരെ, ഞങ്ങളുടെ പ്രക്രിയയിലെ ഓരോ ഘട്ടവും അത്യുന്നത ഗുണമേന്മയുള്ളതായിരിക്കും എന്ന് ഉറപ്പാക്കും വിധം രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
ആന്‍റിമോര്‍ട്ടം പരിശോധന
മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മുമ്പ്, സമഗ്രമായ പരിശോധന നടത്തി അവയുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നു. ഇത് മാംസത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കാവുന്ന എല്ലാത്തരം പ്രശ്നങ്ങളേയും തടയുവാന്‍ സഹായിക്കുന്നു
ശാസ്ത്രീയമായ കശാപ്പ്
എം.പി.ഐയില്‍ കശാപ്പ് ശാസ്ത്രീയമായി തെളിയിച്ച രീതികള്‍ ഉപയോഗിച്ച് കൃത്യതയോടെ നടത്തപ്പെടുന്നു. ഇത് മൃഗങ്ങള്‍ക്ക് ഉള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും, മാനവികമായ പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിലൂടെ മാംസത്തിന്‍റെ ഗുണനിലവാരം സംരക്ഷിക്കപ്പെടുന്നു.
പൂര്‍ണ്ണമായ ബ്ലീഡിംഗ്
കശാപ്പിനു ശേഷം, പൂര്‍ണ്ണമായ ബ്ലീഡിംഗ് വഴി മാംസത്തില്‍ ശേഷിക്കുന്ന രക്തം നീക്കംചെയ്യുന്നു. ഇതിലൂടെ ഉല്‍പ്പന്നത്തിന്‍റെ പുതുമ ഉറപ്പുവരുത്തുകയും, മാംസത്തിന്‍റെ ടെക്സ്ചര്‍, ഗുണനിലവാരം, രുചി എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരിയായ ഏയ്ജിംഗ് പ്രക്രിയ
ഞങ്ങളുടെ ഏയ്ജിംഗ് പ്രക്രിയ മാംസത്തിന്‍റെ മൃദുത്വവും രുചിയും വര്‍ധിപ്പിക്കുന്നു, അത് പ്രോസസ്സിംഗിന് മുമ്പ് സ്വാഭാവികമായി സമൃദ്ധമായ രുചിയും, കൃത്യമായ ടെക്സ്ചറും വികസിപ്പിക്കാന്‍ സഹായിക്കുന്നു.
വാക്വം പാക്കിംഗ്
വാക്വം പാക്കിംഗ് ഉപയോഗിച്ച് മാംസത്തിന്‍റെ പുതുമയും ഉല്‍പ്പന്നത്തിന്‍റെ സത്യസന്ധതയും സംരക്ഷിക്കുന്നു. ഇതിലൂടെ ഷെല്‍ഫ്ലൈഫ് വര്‍ദ്ധിപ്പിക്കുകയും ഇറച്ചിയുടെ സ്വാഭാവിക രുചിയും, പോഷകമൂല്യവും നിലനിര്‍ത്തുകയും ചെയ്യുന്നു.
ബ്ലാസ്റ്റ് ഫ്രീസിംഗ്
ഇറച്ചി അതിവേഗത്തില്‍ അത്യന്തം കുറഞ്ഞ താപനിലയില്‍ തണുപ്പിക്കാന്‍ ബ്ലാസ്റ്റ് ഫ്രീസിംഗ് പ്രയോഗിക്കുന്നു. ഇത് മാംസത്തിന്‍റെ ഗുണനിലവാരവും, പോഷകമൂല്യവും സംരക്ഷിക്കുകയും ഹാനികരമായ ബാക്ടീരിയയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.
കോള്‍ഡ് സ്റ്റോറേജ്
എം.പി.ഐ യുടെ ആധുനിക കോള്‍ഡ് സ്റ്റോറേജുകള്‍ ഉല്‍പ്പന്നങ്ങള്‍ അനുയോജ്യമായ താപനിലയില്‍ സൂക്ഷിക്കാന്‍ നിയന്ത്രിത അന്തരീക്ഷം നിലനിര്‍ത്തുന്നു. ഇത് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതു വരെ പുതുമയോടെയും, സുരക്ഷിതവുമായും സംരക്ഷിക്കുന്നതിനു സഹായിക്കുന്നു.
ഓണ്‍ ദ ലൈന്‍ ഗുണനിലവാര പരിശോധന
ഉല്‍പാദന പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും, നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പന്നങ്ങളുടെ ഗുണനിലവാരം യഥാര്‍ത്ഥസമയം നിരീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന പരിശോധനകള്‍ ഞങ്ങള്‍ നടത്തുന്നു. ഇതിലൂടെ സ്ഥിരതയും മികവും ഉറപ്പാക്കുന്നു.
ഉന്നതനിലവാരമുള്ള ഉല്‍പാദന യൂണിറ്റുകള്‍
ഞങ്ങളുടെ ആധുനിക ഉല്‍പാദന സൗകര്യങ്ങള്‍, ഏറ്റവും പുതിയ ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യയോടെ സജ്ജീകരിച്ചിരിക്കുന്നു, ഇത് തടസ്സമില്ലാത്തതും കാര്യക്ഷമവുമായ നിര്‍മ്മാണ പ്രക്രിയ ഉറപ്പാക്കുന്നു. ആധുനിക യന്ത്രങ്ങളും, ഓരോ ഘട്ടത്തിലും കര്‍ശനമായ ഗുണനിലവാര നിയന്ത്രണവും ഉപയോഗിച്ച്, ഞങ്ങള്‍ മികച്ച സ്ഥിരതയും, ഉല്‍പന്ന നിലവാരവും നിലനിര്‍ത്തുന്നു. നവീകരണം, വൈദഗ്ധ്യം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത, ഓരോ എം.പി.ഐ ഉല്‍പ്പന്നത്തിനും ഏറ്റവും ഉയര്‍ന്ന വിശ്വാസ്യതയും, ഗുണമേന്മയും എല്ലായ്പ്പോഴും ഉറപ്പാക്കുന്നു.
വൈദഗ്ദ്യമുള്ള കരങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത
100ലധികം പരിചയസമ്പന്നരായ പ്രൊഫഷണല്‍ സംഘത്തൊടൊപ്പം, ഉല്‍പാദിപ്പിക്കുന്ന ഓരോ ബാച്ചിലും ഏറ്റവും ഉയര്‍ന്ന നിലവാരങ്ങള്‍ ഞങ്ങള്‍ ഉറപ്പാക്കുന്നു. സ്ഥിരമായ മെഡിക്കല്‍ പരിശോധനകളിലൂടെ, ആരോഗ്യശേഷിയുള്ള ഒരു തൊഴില്‍സമൂഹത്തെ നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ എല്ലായ്പ്പോഴും പ്രതിബദ്ധമാണ്. ഇങ്ങനെ കഴിവ്, വൈദഗ്ധ്യം, പരിചരണം എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഓരോ ഉല്‍പന്നത്തിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യതയോടെയും, വിശ്വാസ്യതയോടും ഉറപ്പാക്കുന്നു.
കൃത്യതയാര്‍ന്ന ആസൂത്രണം സമയബന്ധിതമായ വിതരണം
500ലധികം ഡീലര്‍മാരും, ഫ്രാഞ്ചൈസികളും ഉള്‍പ്പെട്ട എം.പി.ഐ യുടെ വിപുലമായ വിതരണശൃംഖല സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്നു. കൃത്യതയാര്‍ന്നതും, സമയബന്ധിതവുമായ വിതരണം ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ സ്വന്തം വാഹനങ്ങ ളുടെ പിന്തുണയുമുണ്ട്. ഞങ്ങളുടെ കാര്യക്ഷമമായ ആസൂത്രണം ഉത്പന്നങ്ങള്‍ എല്ലാ സ്ഥലങ്ങളിലേക്കും സമയബന്ധിതമായി എത്തിക്കുകയും, സേവനത്തിന്‍റെ ഏറ്റവും ഉയര്‍ന്നനിലവാരങ്ങളും, ഉപഭോക്തൃ സംതൃപ്തിയും നിലനിര്‍ത്തുകയും ചെയ്യുന്നു.